---
title: "മോദി-ഇഡി-വിഡി കൂട്ടുകെട്ട് സിപിഎമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടക്കെതിരെ നൊച്ചാട് നോര്‍ത്തില്‍ പ്രതിഷേധം"
english_title: "Modi ED Alliance Against CPM Political Vendetta Nochad North Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384189/ modi-ed-alliance-cpm-political-vendetta-nochad-north-protest"
published_at: "2026-09-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab684a62011c_gtyy.jpg"
keywords: ["CPM Protest", "Nochad North", "Modi ED Alliance", "Political Vendetta", "Local Committee", "Kerala Politics"]
---

# മോദി-ഇഡി-വിഡി കൂട്ടുകെട്ട് സിപിഎമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടക്കെതിരെ നൊച്ചാട് നോര്‍ത്തില്‍ പ്രതിഷേധം

> **Lead Summary:** നൊച്ചാട്: മോദി-ഇഡി-വിഡി കൂട്ടുകെട്ട് സി.പി.എമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടക്കെതിരെ നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും ടൗണ്‍ യോഗവും സംഘടിപ്പിച്ചു.

## Article Content

നൊച്ചാട്: മോദി-ഇഡി-വിഡി കൂട്ടുകെട്ട് സി.പി.എമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടക്കെതിരെ നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും ടൗണ്‍ യോഗവും സംഘടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയില്‍ ലോക്കല്‍ സെക്രട്ടറി വി.എം മനോജ്, കെ.ടി. ബാലകൃഷ്ണന്‍, കെ.എം ഷിജു, അബ്ദുള്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിനും ടൗണ്‍ യോഗത്തിനും വി. രാധാകൃഷ്ണന്‍, കെ.പി രാജന്‍, എം നൈജു, മനേഷ്, കെ.എം ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. നൊച്ചാട് നോര്‍ത്ത് മേഖലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ടൗണ്‍ യോഗത്തില്‍ രാഷ്ട്രീയ വേട്ടക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും പ്രവര്‍ത്തകര്‍ അറിയിച്ചു.

Nochad North Local Committee organized protest march and town meeting against alleged political vendetta by Modi-ED alliance against CPM, organizers said. Local Secretary VM Manoj, KT Balakrishnan, KM Shiju, Abdul Shankar spoke. V Radhakrishnan, KP Rajan, M Naiju, Manesh, KM Girish led the protest.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384189/ modi-ed-alliance-cpm-political-vendetta-nochad-north-protest)